കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് നീക്കം; അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രിത ശ്രമം. പാനൂരില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

പാത്തിപ്പാലത്ത് ഇടച്ചേരിന്റവിടെ പ്രവീണ്‍ (26) ചന്ദ്രനിലയില്‍ ഷിന്റു (26) മുക്രീന്റെവിടെ ഷിബു (28) പൂവുള്ള പറമ്പത്ത് ജസ്വന്ത് (24) ഇടച്ചേരിന്റവിടെ ഭവിത്ത് (25) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.

ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാനൂര്‍ പാത്തിപ്പാലം വള്ള്യായി റോഡില്‍ സ്വതന്ത്രവായനശാലയ്ക്കു സമീപത്തുവെച്ച് ശനിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെയാണ് അക്രമം.

പ്രദേശത്തെ കല്യാണ വീട്ടില്‍ നിന്നു തിരിച്ചു വരുമ്പോഴാണ് സിപിഐഎം പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി പതിയിരുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘം അക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here