ആസ്വാദകരുടെ മനം കവര്‍ന്ന് മൈക്രോ ഡ്രാമാ ഫെസ്റ്റ്

ദില്ലിയില്‍ നാടാകാസ്വാദകരുടെ മനം കവര്‍ന്ന് മൈക്രോ ഡ്രാമാ ഫെസ്റ്റ്. വൃക്ഷ് നാടക സംഘടനടയുടെ നേതൃത്വത്തിലാണ് ദേശീയ മൈക്രോ ഡ്രാമാ ഫെസ്റ്റ് നടത്തുന്നത്. 10മിനിട്ട് ദൈര്‍ഘ്യമുള്ള 30നാടകങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്. മലയാളത്തില്‍ നിന്നും 12 നാടകങ്ങളാണുള്ളത്.

വളരെ ദൈര്‍ഘ്യമേറിയ നാടകങ്ങള്‍ക്ക് ആസ്വാദകര്‍ കുറയുന്ന സാഹചര്യത്തിലാണ് മൈക്രോ ഡ്രാമാ എന്ന ആശയം ഉയര്‍ന്നു വരുന്നത്. ദില്ലിയില്‍ വൃക്ഷ് നാടകസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ മൈക്രോ ഡ്രാമാ ഫെസ്റ്റ് നാടകാസ്വാദകര്‍ക്ക് പുതിയ അനുഭവമായി.

10മിനിട്ട് ദൈര്‍ഘ്യമുള്ള 30 നാടകങ്ങാളാണ് അരങ്ങിലെത്തിയത്.നാടകത്തിന് ഭാഷയുടെയും ജാതിയുടെയും വേലിക്കെട്ടുകളില്ലെന്നും മലയാളത്തില്‍ നിന്ന് 12 നാടകങ്ങള്‍ പ്രദര്‍ശനത്തിനുണ്ടെന്നും വൃക്ഷിന്റെ സെക്ട്രട്ടറിയായ അജിത് വ്യക്തമാക്കി.

മൈക്രോഡ്രാമാ ഫെസ്റ്റിന്റെ രണ്ടാം പതിപ്പാണിത്. കഴിഞ്ഞ വര്‍ഷം മുതലാണ് പുതിയ ആശയം ആവിഷ്‌കരിച്ചതെന്നും അജിത് പറഞ്ഞു. എഴുത്തുകാരനും നാടകകൃത്തുമായ എന്‍ എന്‍ ഓംചേരിയും നാടക സംവിധായകനായ അരവിന്ദ് ഗൗര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വരും വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ ഫെസ്റ്റ് സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here