പെണ്‍കുട്ടികള്‍ക്ക് മാത്രമായൊരു മൊബൈല്‍ആപ്പ്

നമ്മുടേത് എത്രമാത്രം പുരോഗമനം പ്രസംഗിക്കുന്ന സമൂഹമായാലും പെണ്‍കുട്ടികള്‍ക്ക് രാത്രി നടത്തം ഇപ്പോഴും പേടി സ്വപ്‌നമാണ്. എന്നാല്‍ അവര്‍ക്ക് ആശ്വാസമാവുകയാണ് മേധയെന്ന പതിനാറുകാരിയുടെ കണ്ടുപിടിത്തം.

എപ്പോഴും ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്ന മേധയ്ക്ക് ഇരുട്ടിനെ പേടിയാണ്. സ്‌കൂള്‍ കഴിഞ്ഞ് മേധ വീട്ടിലെത്തുമ്പോള്‍ ഇരുട്ട് പടരും. സ്‌കൂള്‍ ബസിറങ്ങിയാല്‍ 20 മിനിറ്റ് നടക്കണം മേധക്ക് വീട്ടിലെത്താന്‍. ഇരുട്ടിനെ പേടി അമ്മയോട് പറഞ്ഞപ്പോള്‍ എപ്പോഴും ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്ന മേധയോട് അമ്മ പറഞ്ഞത് പേടിയുണ്ടെങ്കില്‍ നീ ഒരു മൊബൈല്‍ ആപ്പ് നിര്‍മ്മിക്ക് എന്നായിരുന്നു.

അമ്മ മകളുടെ അമിത ഫോണ്‍ ഉപയോഗത്തിലുള്ള ദേഷ്യത്തില്‍ പറഞ്ഞതാണെങ്കിലും വിര്‍ജീനിയയിലെ ഹെണ്‍ഡണ്‍ സ്വദേശി മേധ അമ്മയുടെ വാക്കുകള്‍ ഗൗരവത്തില്‍ തന്നെ എടുത്തു.തോമസ് ജഫേഴ്ണ്‍ ഹൈസ്‌കൂളിലെ സയന്‍സ് ആന്റ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായ മേധയുടെ ചിന്ത ഒടുവില്‍ എത്തിയത് സേഫ് ട്രാവല്‍ എന്ന ആപ്ലിക്കേഷനിലാണ്.

നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ സെറ്റ് ചെയ്തു വെച്ച നമ്പറിലേക്ക് വിവരം അറിയിച്ച് സന്ദേശം അയക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുക. ഐഫോണില്‍ മാത്രമാണ് നിലവില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുക.

ഫെയ്സ്ബുക്കില്‍ തെറ്റായ പ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന അല്‍ഗരിതം ആപ്പ് നിര്‍മ്മിക്കാനുള്ള നീക്കതിലാണ്് മേധ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News