രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷം; നേതൃമാറ്റം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്; വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ അടിവേരിളകുമെന്ന് നേതാക്കള്‍

ദില്ലി: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബിജെപിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു.

സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ തുടരണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വസുന്ധര രാജെയോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍ണമിയോ തല്‍സ്ഥാനങ്ങളില്‍ തുടരുകയാണെങ്കില്‍ 2018ലെയും 2019ലെയും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ അവസ്ഥ അതിദയനീയമായിരിക്കുമെന്ന് കോട്ട ജില്ലാ പ്രസിഡന്റ് അശോക് ചൗധരി ചൂണ്ടിക്കാട്ടി.

നേതൃമാറ്റം ആവശ്യപ്പെട്ട് അശോക് ചൗധരി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്കേറ്റ പരാജയം വലിയ ആഭ്യന്തര തര്‍ക്കത്തിലേക്ക് സംസ്ഥാന നേതൃത്വത്തെ തള്ളിവിടുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ദേശീയ നേതൃത്വത്തിന് തലവേദന സൃഷിച്ച് നേതൃമാറ്റം എന്ന ആവശ്യവും സജീവമായി പാര്‍ട്ടിയില്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News