പാഡ്മാനെ അഭിനന്ദിച്ച് മലയാള സിനിമയില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ ജയസൂര്യ രംഗത്ത്. ‘അമേസിങ് മൂവിങ്’ എന്നെഴുതിയ പാഡ് കൈയ്യില്‍ പിടിച്ചാണ് ഫേസ്ബുക്ക് വഴി ജയസൂര്യ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
ആര്‍ത്തവം മുഖ്യ പ്രമേയമായി സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തേ എന്നീവരെ താരങ്ങളാക്കി ആര്‍ ബാല്‍കി ഒരുക്കിയ പാഡ്മാന്‍ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള പാഡുകള്‍ നിര്‍മ്മിച്ച് ലോക ശ്രദ്ധനേടിയ കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദിന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള പാഡ്മാന്‍ റിലീസിന് മുന്‍പെ തന്നെ ജനശ്രദ്ധ നേടിയിരുന്നു.
ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ അക്ഷയ് കുമാര്‍ അരുണാചലം മുരുഗാനന്ദനായും രാധിക ആംപ്‌തെ ഭാര്യയായും സോനം കപൂര്‍ മറ്റൊരു പ്രധാന കഥാപാത്രമായും എത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here