ഗൗരിനേഘാ കേസ്; സ്‌കൂള്‍ പ്രിന്‍സിപാളിനേയും പ്രതിചേര്‍ക്കണമെന്ന് ഗൗരിയുടെ മാതാവ്

കൊല്ലം ട്രിനിറ്റിലൈസിയം സ്കൂൾ പ്രിൻസിപാളിനേയും ഗൗരിനേഘാ കേസിൽ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ മാതാവ് ഷാലി പ്രസന്നൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

കുറ്റപത്രം നൽകുന്നതിന് മുമ്പ് പ്രതി ചേർക്കണം. തന്റെ മകളുടെ മരണത്തിനുത്തരവാദികളായ ടീച്ചർമാരെ സസ്പൻഷൻ പിൻവലിച്ച് ആഘോഷപൂർവ്വം സ്വീകരിച്ച പ്രിൻസിപാൾ മരിച്ച തന്റെ മകളെ അവഹേളിച്ചെന്നും തങളുടെ കുടുമ്പത്തെ തളർത്തിയെന്നും പരാതിയിൽ പറയുന്നു.

ഗൗരിനേഘയുടെ മരണത്തിനു ശേഷം അദ്ധ്യാപകർക്കെതിരെ നൽകിയ പരാതികൊപ്പം കൊല്ലം വെസ്റ്റ് പോലീസിന് പ്രിൻസിപാളിനെതിരെയും പരാതി നൽകിയിരുന്നെങ്കിലും പ്രിൻസിപാളിനെ ചോദ്യം ചെയ്യാനൊ കേസെടുകാനൊ പോലീസ് തയാറായില്ലെന്ന്  ഷാലിയുടെ പരാതിയിൽ പറയുന്നു.

തന്റെ മകളുടെ മരണത്തിനുത്തരവാദികളായ സിന്ധു, ക്രസൻസ് എന്നിവരുടെ സസ്പൻഷൻ പിൻവലിച്ച് ആഘോഷപൂർവ്വം സ്വീകരിച്ചതിന് പ്രിൻസിപാൾ നേതൃത്വം നൽകിയതിൽ ദുരൂഹതയുണ്ട്  തന്റെ മകളുടെ മരണത്തിന് പ്രിൻസിപാളും ഉത്തരവാദിയാണെന്നും കേസിൽ പ്രതി ചേർക്കണമെന്നുമാണ് ഗൗരിയുടെ അമ്മ രേഖാമൂലം ഉന്നയിക്കുന്ന പരാതിയെന്ന് പിതാവ് പ്രസന്നൻ പറഞ്ഞു.

പൂവ് നൽകിയും കേക്ക് മുറിച്ചും ക്രിമിനൽ കേസ് പ്രതികളെ പ്രിൻസിപാൾ സ്വീകരിച്ചത് അഹന്ദയും  കൊല്ലപ്പെട്ട തന്റെ മകളോടുള്ള അവഹേളനവുമാണെന്ന് ഷാലി പരാതിയിൽ ചൂണ്ടികാട്ടി.മകളെ നഷ്ടപെട്ട കുടുമ്പത്തെ പ്രിൻസിപാൾ മാനസ്സികമായി വീണ്ടും തകർത്തുവെന്നും  ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതികൾ നീതി പീഡത്തേയും ജില്ലാ ഭരണകൂടത്തേയും ഒരുപോലെ വെല്ലുവിളിച്ചു.

നിയമങൾക്കൊ ധാർമ്മികതയ്ക്കൊ പുല്ല് വിലപോലും പ്രിൻസിപാൾ കൽപിക്കുന്നില്ലെന്നും ഷാലി പരാതിയിൽ ആരോപിച്ചു.

ഗൗരിയുടെ മാതാവ് ഷാലി പ്രസന്നൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News