‘വരൂ നമുക്ക് അക്ഷരങ്ങളാല്‍ ഏറ്റുമുട്ടാം ആശയങ്ങളാല്‍ അടരാടാം’; കുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ

ആര്‍ എസ് എസ് ആക്രമണത്തിനിരയായ കുരീപ്പുഴ ശ്രീകുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. വരൂ നമുക്ക് അക്ഷരങ്ങളാല്‍ ഏറ്റുമുട്ടാം ആശയങ്ങളാല്‍ അടരാടാം എന്ന മുദ്രാവാക്യമുയര്‍ത്തി ചാര്‍വാകസന്ധ്യ എന്ന് പേരിട്ട പരിപാടി അക്ഷരാര്‍ത്ഥത്തില്‍ ആക്രമണത്തിന് ഇരയായ കവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങായി മാറി.

ഡിവൈഎഫ്‌ഐ വിളപ്പില്‍ ബ്ലോക്ക് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത് . മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സംഘപരിവാരിന്റെതെന്ന് പരിപാടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്  സൂചിപ്പിച്ചു. മനുഷ്യത്വത്തിന്റെ കാവലാളായി നില്‍ക്കുന്നവര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ ഉണ്ടെും അദ്ദേഹം കൂട്ടിചേര്‍ത്തു.

താന്‍ സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യങ്ങളാണ് ഒരു സ്വകാര്യ ചാനല്‍ നല്‍കിയതെന്ന് കുരീപ്പുഴ പറഞ്ഞു. ശിവാലയം മാറ്റി ശൗചാലയം ആക്കണം എന്ന് താന്‍ പറഞ്ഞെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ശൗചാലയം എന്ന വാക്ക് ഉപയോഗിക്കുന്നത് ആരാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ എന്ന് കുരീപ്പുഴ കൂട്ടിചേര്‍ത്തു

രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രമുള്ളവരാണ് സംഘപരിവാര്‍ എന്നും അവരില്‍ നിന്ന് ആര്‍ക്കും രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അദ്ധ്യക്ഷന്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here