ഇന്ന് ഹര്‍ത്താല്‍

കൊയിലാണ്ടിയില്‍ ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി മുന്‍സിപ്പാലിറ്റി പരിധിയില്‍ ഇന്ന് സി പി ഐ എം ഹര്‍ത്താല്‍. 6 സിപി ഐ എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി പി ഐ എം പുളിയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ആര്‍ എസ് എസ് ആക്രമണം നടന്നത്.നഗരസഭ കൗണ്‍സിലറും സിപിഐ എം ലോക്കല്‍ സെക്രട്ടറിയുമായ കെ ടി സജീഷ് ഉള്‍പ്പെടെ ആറു പേര്‍ക്ക് വെട്ടേറ്റു.കെ ടി എസ് വായനശാലയില്‍ ടി വി കണ്ടുകൊണ്ടിരിക്കുന്നവരെ മുഖം മൂടി അണിഞ്ഞെത്തിയ ആര്‍ എസ് എസ് അക്രമി സംഘം ആക്രമിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ ആയ 5 ഓളം പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിറ്റുണ്ട്.സംഭവ ത്തില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനെ പൊലീസ് കസറ്റഡിയില്‍ എടുത്തിട്ടൂണ്ട്. കൊയിലാണ്ടി നഗരസഭാപരിധിയില്‍ സി പി എൈ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News