സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നവരാണോ നിങ്ങള്‍?; എങ്കില്‍ നിങ്ങളെ കാത്ത് കിടിലന്‍ പണി

ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നവരാണ് നമ്മള്‍ അധികവും. എന്നാല്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ പോസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുത്താല്‍ ഇനിമുതല്‍ പണികിട്ടും. നിലവില്‍ മറ്റൊരാളുടെ പോസ്റ്റുകള്‍ വെറൊരാള്‍ക്ക് ഷെയര്‍ ചെയ്യാനോ സേവ് ചെയ്യാനുമുള്ള സംവിധാനം ഇന്‍സ്റ്റാഗ്രാമിലില്ല. അപ്പോഴാണ് പോസ്റ്റുകളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഉപയോഗിക്കുന്നത്.

അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങളും മറ്റും മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ്. പ്രമുഖരായ പലരുടെയും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത് അവരുടെ അക്കൗണ്ടിന്റെ തനി പകര്‍പ്പ് ഇന്‍സ്റ്റാഗ്രാമില്‍ നിര്‍മ്മിക്കുന്നവരും ഏറെയാണ്. ഈ പ്രശ്‌നത്തെ നേരിടാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റാഗ്രാം.

ഒരാളുടെ പോസ്റ്റുകള്‍ മറ്റൊരാള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ വിവരം ആ പോസ്റ്റിന്റെ ഉടമയെ അറിയിക്കുന്ന പുതിയ സംവിധാനമാണ്  ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.

നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ സ്‌റ്റോറി കണ്ടവരുടെ പട്ടികയില്‍ അവരുടെ പേരിനു നേരെ ഒരു സ്റ്റാര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. അയാള്‍ നിങ്ങളുടെ സ്റ്റോറി സ്‌ക്രീന്‍ ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ത്ഥം.

മറ്റൊരാളുടെ സ്റ്റോറി നിങ്ങള്‍ ആദ്യമായി സ്‌ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും. വീണ്ടും നിങ്ങള്‍ അത് ആവര്‍ത്തിച്ചാല്‍ അക്കാര്യം ആ പോസ്റ്റിന്റെ ഉടമയെ ഇന്‍സ്റ്റാഗ്രാം അറിയിക്കും. ഫ്‌ലൈറ്റ് മോഡിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel