കേരള വിസി കേള്‍ക്കുന്നുണ്ടോ 35,000 വിദ്യാര്‍ത്ഥികളുടെ കരച്ചില്‍; സ്മാര്‍ട്ടാവാന്‍ തീരുമാനിച്ച സര്‍വ്വകലാശാല പരീക്ഷ ബ്രേക്ക് ഡൗണായിട്ട് ഒരു വര്‍ഷം; ചുവപ്പു നാടയില്‍ കുരുങ്ങി മരിച്ചത് പരീക്ഷാ സോഫ്റ്റുവെയര്‍; അന്വേഷണ പരമ്പര സര്‍’വികല’ശാല തുടരുന്നു

പരീക്ഷ നടപടികള്‍ വേഗത്തിലാക്കാനുളള സോഫ്റ്റ് വെയര്‍ വാങ്ങാന്‍ രണ്ട് വര്‍ഷം മുന്‍പ് ആണ് കേരള സര്‍വ്വകലാശാല തീരുമാനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2016 ഡിസംബര്‍ മാസം ഒന്നാം തീയതി. പരീക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

ഉത്തരകടലാസുകളില്‍ കൃത്രിമ നമ്പര്‍ പതിക്കുന്നത് ആണ് ഏറെ കാലതാമസം എടുക്കുന്നത് അതിനായി ഒരു ഡമ്മി മെഷീന്‍ വാങ്ങണം. മാര്‍ക്ക് തമ്മില്‍ കൂട്ടുന്നതാനായി ടാബുലേഷന്‍ സോഫറ്റ് വെയറും ഒപ്പം സ്‌കാനിംഗ് മെഷീനും പുറത്ത് നിന്ന് വാങ്ങാനായിരുന്നു നിര്‍ദ്ദേശം.

സര്‍വ്വകലാശാലയുടെ കംപ്യൂട്ടര്‍ വിഭാഗം മേധാവി വിനോദ് ചന്ദ്ര നല്‍കിയ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് പരിഗണിക്കുന്നത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം 2017 മാര്‍ച്ച് മാസം ഏഴാം തീയതി. റിപ്പോര്‍ട്ടില്‍ മതിപ്പ് രേഖപെടുത്തിയ സിന്‍ഡിക്കേറ്റ് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ പരീക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. സോഫ്റ്റുവെയര്‍ വാങ്ങാന്‍ 40 ലക്ഷം രൂപയും വകയിരുത്തി.

പരീക്ഷാ സോഫ്റ്റുവെയര്‍ വാങ്ങാന്‍ തീരുമാനിച്ച് ദ്രുതവേഗതയില്‍ നീങ്ങിയ ഫയലിന്റെ ശനിദശ അവിടെ ആരംഭിച്ചു. തൊടുന്യായങ്ങള്‍ ചൂണ്ടികാട്ടി ഫയല്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കാന്‍ തുടങ്ങിട്ട് വര്‍ഷം ഒന്നാവാന്‍ പോകുന്നു. ടെണ്ടര്‍ നടത്തേണ്ടത് ആര് എന്ന് തര്‍ക്കം ആണ് പ്രധാന തര്‍ക്ക വിഷയം.

ടെണ്ടറില്‍ പങ്കെടുക്കേണ്ട കമ്പനികളുടെ സാങ്കേതിക പരിജ്ഞാനം പരിശോധിക്കേണ്ട കമ്മറ്റിയെ പോലും തീരുമാനിച്ചില്ല. ഇനി ഇതെല്ലാം പൂര്‍ത്തികരിച്ച് ഫിനാഷ്യല്‍ ബിഡും,ടെക്‌നിക്കല്‍ ബിഡും കഴിഞ്ഞ് ടെണ്ടര്‍ നല്‍കി പദ്ധതി നടപ്പിലാകാണമെങ്കില്‍ വര്‍ഷങ്ങള്‍ പലത് കഴിയും.

അധികാരികളുടെ ചുവപ്പ് നാട ഇല്ലാതായത് സാധാരണകാരായ വിദ്യാര്‍ത്ഥികളുടെ ഭാവിയാണെവന്ന് ഉന്നതവിദ്യാഭാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ഗുരുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതിന് തിരുത്തല്‍ അനിവാര്യമാണ്.

ഉത്തരകടലാസ് മൂല്യനിര്‍ണയത്തിന്റെ പേരില്‍ 15 ദിവസമാണ് സര്‍വ്വകലാശാലക്ക് കീഴില്‍ അധ്യയനം മുടങ്ങിയത്. ഈ സോഫ്റ്റുവെയര്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇനിയും റിസള്‍ട്ട് വരാത്ത 35,000 കുട്ടികളുടെ ഭാവി തുലാസിലാവില്ലായിരുന്നു.

കുട്ടികളുടെ ഭാവിയെ കരുതി വേഗത്തില്‍ തീരുമാനം എടുക്കേണ്ട വിഷയത്തില്‍ വിസി അടക്കമുളളവര്‍ കാട്ടിയ മെല്ലെപോക്കിന് പണി കിട്ടിയത് വിദ്യാര്‍ത്ഥികള്‍ക്കാണ്. ഉന്നത വിദ്യാഭാസം കുരങ്ങന്റെ കൈയ്യിലെ പൂമാല അകുന്നതിന് കേരള സര്‍വ്വകലാശാലയോളം നല്ലൊരു ഉദാഹരണം എടുത്ത് കാണിക്കാനില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News