വര്‍ഗീയതക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് കുരീപ്പുഴ

വര്‍ഗീയതക്ക് മുന്നില്‍ കീഴടങ്ങാന്‍ കവിക്കും കലാകാരനും കഴിയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. നാടിനെയും ജനങ്ങളേയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനോ അവര്‍ക്ക് സന്ധി ചെയ്യാനോ തങ്ങള്‍ക്കാവില്ലെന്നും കുരീപ്പുഴ വ്യക്തമാക്കി.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും വഴുതക്കാട് സി എസ് എം ലൈബ്രറിയുടേയും നേതൃത്വത്തില്‍ നടന്ന ഒഎന്‍വി അനുസ്മരണം ഉദഘാടനം ചെയ്യുകയായിരുന്നു കുരീപ്പുഴ. ഭാവി കാലത്തേക്കുള്ള സ്വപ്നകളും പ്രത്യാശകളും സ്വന്തം കവിതയില്‍ സൂക്ഷിച്ച ജനകീയനായ കവിയായിരുന്നു ഒ എന്‍ വി. വര്‍ഗീയതക്കും അസമത്വത്തിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ പാതയാണ് ശരിയായ നന്മയുടെ പാത.

എഴുതുന്നവര്‍ക്ക് നേരെ ഇരുട്ടിന്റെ ശക്തികള്‍ വാളുയര്‍ത്തുകയാണ്. എന്നാല്‍ കീഴടങ്ങാനാവില്ല. കൂട്ടായ സംവാദങ്ങള്‍ ഇല്ലാതാക്കിയാല്‍ വര്‍ഗീയത പടര്‍ന്നു കയറും. സര്‍ഗാത്മകയുടെ പ്രതീകമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം. അത് ഇല്ലാതായാല്‍ കാമ്പസുകള്‍ വഴി ഇരുട്ടിന്റെ ശക്തികള്‍ കടന്നുകയറും.

ഒഎന്‍ വി കാട്ടിത്തന്ന യുക്തി ബോധത്തില്‍ നിന്നു കൊണ്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതും എഴുതുന്നതും. അത് തുടരുക തന്നെ ചെയ്യുമെന്നും കുരീപ്പുഴ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here