കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ സുന്‍ജുവാന്‍ കരസേന ക്യാമ്പില്‍ ആക്രമണം ഉണ്ടായതിന് പിന്നാതെ ശ്രീനഗറിലെ കരംനഗര്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരേയും ആക്രമണം. ക്യാമ്പിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി സൈന്യം ഏറ്റ് മുട്ടി. ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ദില്ലിയില്‍ ആഭ്യന്തരമന്ത്രാലയം അടിയന്തര ഉന്നതതലയോഗം ചേര്‍ന്നു.

ശ്രീനഗറിലെ കരംനഗറില്‍ സ്ഥിതി ചെയ്യുന്ന സി.ആര്‍.പി.എഫിന്റെ 23 ബറ്റാലിയന്‍ ആസ്ഥാനത്തേയ്ക്കാണ് ത്രീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചിത്. സിആര്‍.പിഎഫ് നടത്തിയ പതിവ് പരിശോധനയ്ക്കിടെ പുലര്‍ച്ചെ 4.30 ഓട് കൂടി ക്യാമ്പിന് സമീപം എ.കെ.47 അടക്കമുള്ള ആയുധങ്ങളുമായി രണ്ട് ത്രീവാദികളെ കണ്ടെത്തി. ക്യാമ്പിനുള്ളിയേക്ക് കയറാനായിരുന്നു ശ്രമം.

ജവന്‍മാര്‍ വെടിയുതിര്‍ത്തതോടെ ശ്രമം ഉപേക്ഷിച്ച് തീവ്രവാദികള്‍ സമീപത്തെ കെട്ടിടത്തിലേയ്ക് കയറി. കനത്ത വെടിവയ്പ്പ് ഉണ്ടായി. ഒരു ജവാന്‍ കൊല്ലപ്പെട്ടു.നവീദ് അലിയാസ് അബു ഹന്‍സുലഹ എന്ന തീവ്രവാദി കഴിഞ്ഞയാഴ്ച്ച് പോലീസ് കസ്റ്റഡയില്‍ നിന്നും രക്ഷപ്പെട്ട ആശുപത്രിയ്ക്ക് സമീപമാണ് ഇപ്പോള്‍ ആക്രമണം നടന്ന സി.ആര്‍.പി.എഫിന്റെ ക്യാമ്പ്.

ഈ ഭാഗത്ത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുന്നു. ജമ്മുവിലെ സുന്‍ജുവാനില്‍ കരസേന ക്യാമ്പ് ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു ക്യാമ്പ് കൂടി തീവ്രവാദികള്‍ ലക്ഷ്യമിട്ടത്. സുന്‍ജുവാന്‍ ആക്രമണത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു.

തീവ്രവാദികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതിനെക്കുറിച്ചാണ് അന്വേഷണം. അതേ സമയം ദില്ലിയില്‍ അടിയന്തര ഉന്നതതലയോഗം ചേര്‍ന്ന് ആഭ്യന്തരവകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News