സംഘപരിവാറിന് തിരിച്ചടി: ചന്ദ്രശേഖര കമ്പാര്‍ കേന്ദ്ര സാഹിത്യഅക്കാദമി അധ്യക്ഷന്‍

കേന്ദ്ര സാഹിത്യഅക്കാദമി തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. അക്കാദമി അധ്യക്ഷനായി കന്നഡ കവിയും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാറിനെ തിരഞ്ഞെടുത്തു.

ബിജെപി പിന്തുണച്ച പ്രതിഭാ റോയ്ക്ക് തോല്‍വി. 29 തിനെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാറിന്റെ വിജയം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പില്‍, സംഘപരിവാര്‍ അനുകൂലികളെ നാമനിര്‍ദേശത്തിലൂടെ സമിതിയില്‍ എത്തിക്കാനുള്ള നീക്കം നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here