സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തി മോഹന്‍ ഭാഗവത്; പ്രതിഷേധം ശക്തമാകുന്നു

സൈന്യത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറാകാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസിന് മുന്ന് ദിവസം മതിയെന്നാണ് മോഹന്‍ ഭഗവത് ബീഹാറില്‍ പറഞ്ഞു.

ദേശിയതയെ അപമാനിച്ച മോഹന്‍ഭഗവത് ഓരോ ഇന്ത്യക്കാരനേയും അപമാനിക്കുകയാണന്ന് രാഹുല്‍ഗാന്ധി ട്വിറ്റ് ചെയ്തു. സമാന്തര ആര്‍മി ഉപയോഗിച്ച് ഇന്ത്യയെ മുസോളിനിയുടെ ഇറ്റലിയും ഹിറ്റ്‌ലറുടെ ജര്‍മ്മനിയുമാക്കാനാണ് മോഹന്‍ ഭഗവതിന്റെ ശ്രമമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ഇതാണ് ബീഹാറിലെ പട്‌നയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രസംഗിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് ഒരു യുദ്ധത്തിന് ഒരുങ്ങാന്‍ പോലും ആറ് മാസം വേണ്ടി വരും. ആര്‍.എസ്.എസിന് അത് മൂന്ന് മാസം കൊണ്ട് ചെയ്യാനാകും.

സൈന്യത്തിന്റെ ശേഷി തന്നെ ചോദ്യം ഈ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം എല്ലാം ഇന്ത്യക്കാരേയും അപമാനിക്കലാണന്ന് രാഹുല്‍ഗാന്ധി ട്വിറ്റ് ചെയ്തു. രാജ്യത്തിന് വീരമൃത്യ വരിച്ച സൈനീകരെ അപമാനിക്കുന്ന പ്രസ്ഥാവനയാണിതെന്നും മോഹന്‍ ഭഗവത്ത് , നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നതായും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ജമ്മുകാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ട ദിവസം തന്നെയാണ് മോഹന്‍ ഭഗവത് സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്.സമാന്തര ആര്‍മിയിലൂടെ ഹിന്ദുതീവ്രവാദത്തെക്കുറിച്ചാണ് ഭഗവത് പറയുന്നതെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടികാട്ടി.

ഇന്ത്യയെ മുസോളിനിയുടെ ഇറ്റലിയും ഹിറ്റലറിന്റെ ജര്‍മ്മനിയുമാക്കാനാണ് ആര്‍എസ്എസ് ശ്രമം.രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസ് ബഹുമാനിക്കുന്നില്ലെന്ന് ഒന്ന് കൂടി തെളിഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മോദി വ്യക്തമാക്കണം.മോഹന്‍ ഭഗവത് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേ സമയം സംഭവം വിവാദമായതോടെ സൈന്യത്തെ അവഹേളിക്കുകയല്ല മോഹന്‍ ഭഗവത് ഉദേശിച്ചതെന്ന വിശദീകരണവുമായിആര്‍എസ്.എസ് എത്തി.ആര്‍എസ്.എസ് പ്രവര്‍ത്തകരുമായി സൈന്യത്തെ താരതമ്യം ചെയ്തിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News