കേരള സര്‍വ്വകലാശാലക്ക് കീഴിലെ 1500 കരാര്‍ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍; പിരിച്ചു വിടുന്നത് 1995 മുതല്‍ ജോലി ചെയ്യുന്നവരെ

കേരള സര്‍വ്വകലാശാലക്ക് കീഴിലെ കരാര്‍ ജീവനക്കാരായ 500 ഓളം അധ്യാപകരെയും 1000 ഓളം അനധ്യാപകരും പിരിച്ച് വിടല്‍ ഭീഷണിയില്‍. പിരിച്ച് വിടുന്നത് യൂണിവേഴ്‌സിറ്റി സെന്റര്‍ ആരംഭിച്ച 1995 മുതലുളള ജീവനക്കാര്‍. മാര്‍ച്ച് 31 കഴിഞ്ഞാല്‍ നിയമനം ലഭിക്കുമോ എന്ന ആശങ്കയില്‍ അധ്യാപക ലോകം.കേരള സര്‍വ്വകലാശാലക്കെതിരെ സ്വാശ്രയ കോളേജ് അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു

കേരള സര്‍വ്വകലാശാലക്ക് കീഴിലെ യു ഐ ടി , യുഐഎം , എഞ്ചീനിയറിംഗ് , ബിഎഡ് സെന്ററുകളില്‍ പഠിപ്പിക്കുന്ന 500 ഓളം അധ്യാപകരും ,1000 ത്തോളം അനധ്യാപകരുമാണ് പിരിച്ച് വിടല്‍ ഭീഷണി നേരിടുന്നത്. എല്ലാ വര്‍ഷവും ജനുവരിയില്‍ നിയമിക്കുകയും ഡിസംബറില്‍ ഇവരെ പിരിച്ച് വിടുകയും ആണ് പതിവായി ചെയ്യുന്നത്.

1995 ല്‍ ആദ്യമായി യുഐടികള്‍ സ്ഥാപിച്ച വര്‍ഷം മുതല്‍ ഇതാണ് സര്‍വ്വകലാശാലയുടെ കീഴ് വഴക്കം. എന്നാല്‍ 2018 ല്‍ ഇവരുടെ കോണ്‍ട്രാക്ട് ് മൂന്ന് മാസത്തേക്ക് മാത്രമാണ് പുതുക്കിയിരിക്കുന്നത്. അതിന്റെ കലാവധി ഈ വരുന്ന മാര്‍ച്ചില്‍ അവസാനിക്കും.

എംപ്ലോയിമെന്റ് ലിസ്റ്റില്‍ നിന്ന് മാത്രമേ ഇനി ജീവനക്കാരെ നിയമിക്കാവു എന്ന് സര്‍ക്കാര്‍ ഉത്തരവിന്റെ മറ പറ്റിയാണ് കൂട്ടപിരിച്ച് വിടലിന് കളം ഒരുങ്ങുന്നത്.എന്നാല്‍ കാലിക്കട്ട് സര്‍വ്വകലാശാല മാനുഷിക പരിഗണമൂലം തീരുമാനം പുനപരിശോധിച്ചത് ജീവനക്കാര്‍ ചൂണ്ടികാണിക്കുന്നു.തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇവരില്‍ പലരുടെയും ജീവനോപാധിയാണ് ഈ തൊഴില്‍ എന്നിരിക്കെ സര്‍വ്വകലാശാല ഈ തീരുമാനം തിരുത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഡോക്ടറേറ്റ് അടക്കമുളള വലിയ ബിരുദങ്ങള്‍ ഉളള ഇവരുടെ ഏറ്റവും കൂടിയ ശബളം കേവലം 23000 രൂപ മാത്രമാണ്. പല സെന്ററുകളിലും അധ്യാപകര്‍ തന്നെയാണ് തൂപ്പ് ജോലി പോലും ചെയ്യുന്നത്.

വിവിധ യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്ന് ആറര കോടി രൂപ വരുമാന ഇനത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പോലും പരാമര്‍ശിക്കുന്നു.

ഇനി ഒരു ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ പ്രായ പരിധി കഴിഞ്ഞ് പോയ ഇവരെ കൂട്ടത്തോടെ പിരിച്ച് വിട്ടാല്‍ പലര്‍ക്കും ജീവിത മാര്‍ഗം തന്നെ ഇല്ലാതാവും. പിരിച്ച് വിടാതിരിക്കാന്‍ 14 -ാം തീയതി മുതല്‍ സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here