കണ്ണിറുക്കി മലയാളി ഹൃദയം കീഴടക്കിയ പ്രിയയെ ആദ്യം കണ്ടെത്തിയത് കൈരളി ടിവി; ബാക്കി വീഡിയോ പറയും

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം റിലീസ് ചെയ്ത് ആദ്യദിവസത്തില്‍ തന്നെ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് പ്രിയ യുവാക്കളുടെ മനസ് കീഴടക്കിയത്.

സഹപാഠിയായ പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി. സിനിമ ഗ്രൂപ്പുകളിലും പേജുകളിലും പ്രിയ പുരികം പൊക്കുന്നതിന്റെയും കണ്ണ് അടയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ്.

അഡാര്‍ ലൗവിലേക്ക് ഒഡീഷന്‍ വഴി തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് പ്രിയ എത്തിയത്. എന്നാല്‍ പ്രിയയെ ഒമര്‍ നായികമാരില്‍ ഒരാളായി കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ അതിനെല്ലാം മുന്‍പേ, കൈരളി ടിവിയുടെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പരിപാടിയില്‍ ഐശ്വര്യ റാണിയായി പ്രിയ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വിമല കോളേജില്‍ ബി.കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ് പ്രിയാ വാര്യര്‍. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവര്‍ ഉള്‍പ്പെട്ടത് ആണ് പ്രിയയുടെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News