സ്വത്ത് തര്‍ക്കം: അങ്കമാലിയില്‍ കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയത് സഹോദരന്‍

കൊച്ചി: സ്വത്ത് തര്‍ക്കം അങ്കമാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ സഹോദരന്‍ വെട്ടിക്കൊന്നു. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കലില്‍ ശിവന്‍(58), ഭാര്യ വത്സ (55) മകള്‍ സ്മിത (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൊലപാതകത്തിന് പിന്നില്‍.

കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.

ശിവന്റെ വീട്ടിലെത്തിയ സഹോദരന്‍ മൂന്നുപേരെയും ആക്രമിക്കയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോകുന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ ബൈക്കില്‍ രക്ഷപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here