കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ എക്സൈസിന്റെ പിടിയില്‍

തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ച രണ്ട്‌ പേര്‍ എക്‌സൈസിന്റെ പിടിയിലായി. കുമിളി എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റിലെ ഉദ്യാഗസ്ഥരാണ്‌, സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടിയത്‌.

തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കടത്താന്‍ ശ്രമിച്ച രണ്ടര കിലോ കഞ്ചാവാണ്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌.

സ്‌കൂട്ടറില്‍ കടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. കമ്പത്ത്‌ നിന്ന്‌ ചങ്ങനാശേരിയിലേക്ക്‌ വില്‍പനക്കായി കൊണ്ടുപോവുന്നതിനിടെ കുമിളി ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ്‌ കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട്‌ പേര്‍ അറസ്റ്റിലായി.

ചങ്ങനാശേരി സ്വദേശി ജിജോ പി സണ്ണി, ഉത്തമാപാളയം കീഴേ ഗൂഡല്ലൂരില്‍ അമ്പഴകന്‍ എന്നിവരാണ്‌ പിടിയിലാത്‌. ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ്‌ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പീരുമേട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News