കൊച്ചി കപ്പല്‍ശാലയിലെ കപ്പലില്‍ സ്‌ഫോടനം; അഞ്ചു മരണം; ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലില്‍ സ്‌ഫോടനം.

കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു.

പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് അപകടം.

ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here