ചുവടുകളില്‍ തെയ്യവും ഭരതനാട്യവും; മാടായിപ്പാറയില്‍ നിന്ന് ഒരു നര്‍ത്തകി; കാണാം കേരളാ എക്‌സ്പ്രസ്

തെയ്യങ്ങളിലെ മുദ്രകളും ചുവടുകളും തേടി വിശ്രുത നര്‍ത്തകി മൃണാളിനി സാരാഭായി പണ്ട് വടക്കന്‍ കേരളത്തില്‍ വന്നിരുന്നു. മൃണാളിനിയുടെ മകള്‍ മല്ലിക അഭിനയിച്ച മഹാഭാരതം നാടകത്തിനായി പീറ്റര്‍ബ്രൂക്ക് ചുവടുകള്‍ സ്വീകരിച്ചത് തെയ്യങ്ങളില്‍ നിന്നായിരുന്നു.

നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാനില്‍ നിന്നുമാണ് ബ്രൂക്ക് കതിവന്നൂര്‍ വീരന്റെ ചുവടുകള്‍ പഠിച്ചിരുന്നത്. എന്നാല്‍ തെയ്യത്തിന്റെ നാട്ടില്‍ നിന്നുതന്നെ ഒരു നര്‍ത്തകി ആ ദേവനൃത്തത്തിന്റെ ചുവടുകളിലൂടെ ചരിത്രത്തിലേക്ക് മറ്റൊരു ചുവടുവെപ്പ് നടത്തുകയാണ് ഇവിടെ; ഭരതനാട്യവും തെയ്യവും സമന്വയിപ്പിച്ചുകൊണ്ട്.

ഏഴിമലയുടെ താഴ്‌വരയില്‍ മാടായിപ്പാറയില്‍ ആത്മാവില്‍ തെയ്യച്ചുവടുകളുമായി ജീവിക്കുന്ന ഒരു ജനതയുടെ അനുഷ്ടാനജീവിതത്തിലൂടെ ഭരതനാട്യത്തിലെ അടവുകളും ചുവടുകളുമായി അലഞ്ഞുപൊയ ആ നര്‍ത്തകിയെ ഇവിടെ കാണാം.

കേരളാ എക്‌സ്പ്രസ്-ഒരു വടക്കന്‍ ചിലങ്ക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News