കൊച്ചി കപ്പല്‍ശാല അപകടം: ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി; ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ മരിക്കാനിടയായ സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഊര്‍ജിതമായ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരുക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലിലാണ് സ്‌ഫോടനമുണ്ടായത്.

കപ്പലിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു.

പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് അപകടം.

ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here