പാലക്കാട് ജില്ലാ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് രോഗി മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ നഴ്‌സിനെ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ പ്രകടനം നടത്തി.
തേങ്കുറിശ്ശി സ്വദേശി അനന്തനെ തലറക്കവും ശര്‍ദ്ദിയുമായി കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഒന്നരയോടെ രോഗിക്ക് ഷുഗര്‍ കുറഞ്ഞപ്പോള്‍ ട്രിപ്പ് ഇട്ടിരുന്നു.
എന്നാല്‍ മതിയായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം, ഡോക്ടര്‍ പരിശോധിച്ച ശേഷം കൃത്യമായി രോഗിയെ പരിചരിച്ചിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പറഞ്ഞു.
നഴ്‌സിനെ കയ്യേറ്റം ചെയ്തതോടെ, ക്യാഷ്വാലിറ്റി നഴ്‌സുമാര്‍ അടക്കമുള്ളവര്‍ അര മണിക്കൂറിലേറെ പ്രതിഷേധിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ നഴ്‌സിന്റെയും രോഗിയുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here