മാതാപിതാക്കളല്ലാതെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആര്? പ്രിയയുടെ ഉത്തരം

താന്‍ ഹിറ്റാവുമെന്ന് അഡാര്‍ ലൗ ഫെയിം പ്രിയ വാര്യര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആത്മവിശ്വാസം തുളുമ്പുന്ന പ്രിയയുടെ വാക്കുകള്‍ക്കൊപ്പം റാമ്പിലെ പ്രിയയുടെ വീഡിയോയും. വേദി കൈരളി ടിവിയുടെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ഫൈനല്‍ സ്റ്റേജ് ഷോ.

പ്രിയ വാര്യരോട് സിനിമാതാരം ഗായത്രി ചോദിക്കുന്നു: ‘മാതാപിതാക്കളല്ലാതെ പ്രിയയെ സ്വാധീനിച്ച വ്യക്തി?

ഒട്ടും വൈകാതെ പ്രിയയുടെ മറുപടി: ‘പൗലോ കൊയ്‌ലോ, നിങ്ങള്‍ സ്വപ്നങ്ങളെ വിടാതെ പിന്തുടരുകയാണെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകും എന്നു പറഞ്ഞ മഹാനായ എഴുത്തുകാരന്‍.

ആത്മവിശ്വാസം തന്നെയാണ് തൃശൂര്‍ പൂങ്കുന്നംകാരി പ്രിയ വാര്യരെ ഇന്ന് ഇന്റര്‍നെറ്റ് സെന്‍സേഷനാക്കിയത്.

മുംബൈയില്‍ വളര്‍ന്ന താന്‍ ഇപ്പോള്‍ പൂര്‍ണമായും തൃശൂര്‍കാരിയാണെന്ന് പ്രിയ പറയുന്നു. ചെറുപ്പം മുതലേ സിനിമാ താരമാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും പ്രിയ വെളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News