കരംനഗര്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണം: രണ്ട് തീവ്രവാദികളേ വധിച്ചു

ശ്രീനഗറിലെ കരംനഗര്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയ രണ്ട് തീവ്രവാദികളേയും സൈന്യം വധിച്ചു. 26 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ശേഷമാണ് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയത്. ഒരു സി.ആര്‍.പി.എഫ് ജവാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ശ്രീനഗറിലെ കരംനഗറില്‍ സ്ഥിതി ചെയ്യുന്ന സി.ആര്‍.പി.എഫിന്റെ 23 ബറ്റാലിയന്‍ ആസ്ഥാനത്തേയ്ക്ക് ഇന്നലെ പുലര്‍ച്ചെ 4.30 ഓട് കൂടിയാണ് തീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്.

ക്യാമ്പിന് സമീപം എ.കെ.47 അടക്കമുള്ള ആയുധങ്ങളുമായി ഇവരെ കണ്ടെത്തിയ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ വെടിയുതിര്‍ത്തതോടെ തീവ്രവാദികള്‍ സമീപത്തെ കെട്ടിടത്തിലേയക്ക് കയറി.

തുടര്‍ന്ന് സൈന്യം കെട്ടിടം വളഞ്ഞു. കനത്ത വെടിവയ്പ്പ് ഉണ്ടായി. ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു.ഇന്ന് പകലോടെ രണ്ട് പേരെയും സൈന്യം പ്രത്യാക്രമണത്തിലൂടെ കൊലപ്പെടുത്തി.ജനവാസകേന്ദ്രവും നിരവധി വ്യാപരസ്ഥാപനങ്ങളും ഉള്ളതിനാല്‍ സൈന്യം കരുതലോടെയാണ് തീവ്രവാദികള്‍ക്ക് നേരെ ആക്രമണം നടത്തി.

നവീദ് അലിയാസ് അബു ഹന്‍സുലഹ എന്ന തീവ്രവാദി കഴിഞ്ഞയാഴ്ച്ച് പോലീസ് കസ്റ്റഡയില്‍ നിന്നും രക്ഷപ്പെട്ട ആശുപത്രിയ്ക്ക് സമീപമാണ് ഇപ്പോള്‍ ആക്രമണം നടന്ന സി.ആര്‍.പി.എഫിന്റെ ക്യാമ്പ്. ജമ്മുവിലെ സുന്‍ജുവാനില്‍ കരസേന ക്യാമ്പ് ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു ക്യാമ്പ് കൂടി തീവ്രവാദികള്‍ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here