സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

സ്വര്‍ണം മലയാളികള്‍ക്ക് എന്നും ഒരു വീക്ക്‌നസ്സ് ആണ്. ആഭരണങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ക്കാണ് ആരാധകര്‍. വിലയെത്ര കൂടിയാലും പരമാവധി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുകയെന്നത് മലയാളികളുടെ മാത്രം പ്രത്യേകതയാണ്.

ആഭരണ പ്രേമികള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് റഷ്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വര്‍ണത്തിന്റെ വന്‍ ശേഖരമാണ് റഷ്യയില്‍ നിന്നും കണ്ടെത്തിയത്. സ്വര്‍ണത്തിന് ഒപ്പം വെള്ളിയുടേയും വന്‍ ശേഖരണം കണ്ടെത്തിയിട്ടുണ്ട്.

കോപ്പര്‍ പൈറേറ്റ്‌സ് അയിരുനുവേണ്ടി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ നടനത്തിയ തിരച്ചിലിനിടയിലാണ് നിക്ഷേപങ്ങള്‍ കണ്ടെത്തിയത്.

ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇതിനായി കുഴിക്കുന്നതിനിടയിലാണ് 346510 അടി താഴ്ചയില്‍ നിന്നും കോപ്പര്‍ പൈറേറ്റ്‌സ്, സിങ്ക് നിക്ഷേപവും സ്വര്‍ണം, വെള്ളി നിക്ഷേപവും ശ്രദ്ധയില്‍ പെട്ടത്.

ഏകദേശം 87 ടണ്‍ സ്വര്‍ണ നിക്ഷേപവും 787 ടണ്‍ വെള്ളി നിക്ഷേപവും ഇവിടെയുണ്ടെന്നാണ് നിഗമനം. ഇതോടൊപ്പം 5,38,000 ടണ്‍ കോപ്പര്‍ പൈറേറ്റ്‌സും 9,06,000 സിങ്ക് നിക്ഷേപവും ഇവിടെയുണ്ട്. വന്‍ ശേഖരം കണ്ടെത്തിയതിനാല്‍ സ്വര്‍ണത്തിന് വില കുറയുമോയെന്ന് കണ്ടറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here