ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിക്കാന്‍ ടീം ഇന്ത്യ അഞ്ചാം പോരാട്ടത്തിനിറങ്ങി. ടോസ് നഷ്ടമായി ഇന്ത്യ ബാറ്റിംഗിനിറങ്ങുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ധവാനും രോഹിതും തന്നെയാണ് ഇന്നിംഗ്സ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെയും ഫോം കണ്ടെത്താന്‍ കഴിയാത്ത രോഹിത് കരുതലോടെയാണ് കളിക്കുന്നത്. മറുവശത്ത് സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചു തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചെങ്കിലും അമിതാവേശം ധവാന് വിനയായി.
റബാഡയെ സിക്സറിന് പറത്താന്‍ ശ്രമിച്ച ധവാന് പിഴച്ചു. ബൗണ്ടറി ലൈനിന് മുന്നില്‍ വെച്ച് ഫില്‍ക്വായയുടെ കൈകളില്‍ ധവാന്‍റെ ഇന്നിംഗ്സ് അവസാനിച്ചു. 23 പന്തില്‍ 34 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ 1 ന് 98 എന്ന നിലയിലാണ് . 10000 ക്ലബിലെത്താന്‍ ധോണിക്ക് സാധിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കേവലം 46 റണ്‍സ് മാത്രമകലെയാണ് ധോണി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here