കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടായിസം

കണ്ണൂര്‍ എടയന്നൂരിലെ കൊലപാതകത്തിന്റെ പേരില്‍ കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ ഗുണ്ടായിസം. പ്രതിഷേധ പ്രകടനമെന്ന നാട്യത്തില്‍ മുഖം മറിച്ചെത്തിയ ക്രിമിനലുകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുകയായിരുന്നു.

കണ്ണൂര്‍ നഗരത്തിലുള്ള പ്രചരണ ബോര്‍ഡുകളെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കണ്ണില്‍ കണ്ടതെല്ലാം തച്ചു തകര്‍ക്കുകയായിരുന്നു. സി പി ഐ എം, കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ എന്നീ സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി ഉയര്‍ത്തിയ പ്രചാരണ സാമഗ്രികള്‍ പൂര്‍ണ്ണമായി യൂത്ത് കോണ്‍ഗ്രസുകാര്‍ അടിച്ചു തകര്‍ത്തു.

സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ദീപ ശിഖാ ജാഥകളുടെ ബോര്‍ഡുകളാണ് അടിച്ചു തകര്‍ത്തത്. കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഇത്തവണ കണ്ണൂരിലാണ് ഇതിന്റെ ഭാഗമായി പ്രചരണാര്‍ത്ഥം വെച്ച നാല് സ്തൂപങ്ങളും, എട്ട് വലിയ ബോര്‍ഡുകളും, മുപ്പതോളം ചെറിയ ബോര്‍ഡുകളുമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പൂര്‍ണ്ണമായി നശിപ്പിച്ചത്.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ ഗാന്ധി സര്‍ക്കിള്‍ വരെ ഒരൊറ്റ ബോര്‍ഡും അക്രമികള്‍ ബാക്കി വെച്ചില്ല. അക്രമം ആസൂത്രണം ചെയ്താണ് അക്രമികള്‍ എത്തിയതെന്ന് മുഖം മറിച്ചതിലൂടെ വ്യക്തമാണ്. അതിക്രമത്തിനെതിരെ വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News