എന്‍ഗിഡി കൊടുങ്കാറ്റായി; രോഹിതിനേയും പാണ്ഡ്യയേയും വീ‍ഴ്ത്തി; 10000 ക്ലബിലെത്താന്‍ ധോണി

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിക്കാന്‍ അഞ്ചാം പോരാട്ടത്തിനിറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കുറിച്ചു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെയും ഫോം കണ്ടെത്താന്‍ ക‍ഴിയാത്ത രോഹിത് പോര്‍ട്ട് എലിസബത്തില്‍ താളം കണ്ടെത്തുകയായിരുന്നു.

മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ രോഹിത് 50 പന്തില്‍ 2 സിക്സറുകളും 6 ഫോറും നേടി അര്‍ധ ശതകം പിന്നിട്ടിരുന്നു. പിന്നീട് ശ്രദ്ധയോടെ കളിച്ച രോഹിത് 17ാം സെഞ്ചുറി കുറച്ച് മുന്നേറുകയാണ്. 107 പന്തില്‍ 10 ഫോറും 4 സിക്സറും പറത്തിയാണ് രോഹിത് ശതകം കുറിച്ചത്. 125 പന്തില്‍ 115 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ധവാന്‍ രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചു തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചെങ്കിലും അമിതാവേശം ധവാന് വിനയായി.

റബാഡയെ സിക്സറിന് പറത്താന്‍ ശ്രമിച്ച ധവാന് പി‍ഴച്ചു. ബൗണ്ടറി ലൈനിന് മുന്നില്‍ വെച്ച് ഫില്‍ക്വായയുടെ കൈകളില്‍ ധവാന്‍റെ ഇന്നിംഗ്സ് അവസാനിച്ചു. 23 പന്തില്‍ 34 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്.

പിന്നാലെയെത്തിയ നായകന്‍ വിരാട് കൊഹ്ലി തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും രോഹിതിന്‍റെ അശ്രദ്ധ വിനയായി. 36 റണ്‍സ് നേടിയ നായകന്‍ റണ്ണൗട്ടാകുകയായിരുന്നു. രഹാനെയും സമാനമായ രീതിയില്‍ റണ്ണൗട്ടായി.

ശ്രേയസ് അയ്യര്‍ മികച്ച രീതിയില്‍ കളിച്ചെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യ പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ശ്രേയസ് അയ്യരും പുറത്തായതോടെ  ദക്ഷിണാഫ്രിക്ക പിടിമുറുക്കുകയാണ്. ധോണി ക്രീസിലുള്ളതാണ് ആശ്വാസം.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 48 ഓവറില്‍ 6 ന് 261 എന്ന നിലയിലാണ് . 10000 ക്ലബിലെത്താന്‍ ധോണിക്ക് സാധിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കേവലം 46 റണ്‍സ് മാത്രമകലെയാണ് ധോണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News