മനുഷ്യ നിര്‍മ്മിത ദ്വീപില്‍ സന്തോഷ ഉത്സവം ആഘോഷമാക്കാനൊരുങ്ങി റാസല്‍ഖൈമ

റാസല്‍ഖൈമയിലെ പവിഴദ്വീപില്‍ നാലു ദിവസംനീണ്ടു നില്‍ക്കുന്ന സന്തോഷ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റാക് ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി.

വാലന്റെയിന്‍സ് ദിനമായ നാളെ ആരംഭിക്കുന്ന സന്തോഷ ഉത്സവം 17 വരെ നീണ്ടു നില്‍ക്കും. സന്തോഷ ഉല്‍സവത്തിന് സാമപ്തി കുറിക്കുന്ന 17ന് വൈകുന്നേരം മൂന്ന് മുതല്‍ 11 വരെയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുക. മനുഷ്യ നിര്‍മിത ദ്വീപായ അല്‍ മര്‍ജാന്‍ ഐലന്റില്‍ വര്‍ണശബളമായ ആഘോഷ പരിപാടികള്‍ നടക്കുന്നത്.

റാസല്‍ ഖൈമയില്‍ പുതുവത്സരത്തിന് നടത്തിയ കരിമരുന്ന പ്രയോഗം വീക്ഷിക്കാന്‍ വന്‍ ജനാവലിയായിരുന്നു. ദശലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം മനുഷ്യ നിര്‍മ്മിത ദ്വീപിലേക്ക് പ്രതീക്ഷിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News