വാല്‍പ്പാറയില്‍ നാലരവയസ്സുകാരനെ കൊന്ന പുലി വലയില്‍

വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി പിടിയിലായി. വനംവകുപ്പു വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് കണ്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകന്‍
നാലരവയസുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊന്നത്.

മതാവിനോടൊപ്പം വീട്ടുമുറ്റത്ത നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News