കേരള വിസിയുടെ പ്രതികാര നടപടികള്‍ തുടരുന്നു; രാജ്യത്തെ മികച്ച അധ്യാപക പരിശീലന കേന്ദ്രം തലവനെ പുറത്താക്കിയത് തനിക്കൊപ്പം വിസി സ്ഥാനത്തേക്ക് പരിഗണിച്ചു എന്ന ഒറ്റക്കാരണത്താല്‍; പീപ്പിള്‍ പരമ്പര സര്‍’വികല’ശാല തുടരുന്നു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് തനിക്കൊപ്പം പരിഗണിക്കപ്പെട്ട വ്യക്തിയെ വകുപ്പ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പികെ രാധാകൃഷ്ണന്റെ പ്രതികാരം തുടരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിസി പാനലിലുണ്ടായിരുന്ന ഡോ. എസ്‌വി സുധീറിനെയാണ് അധ്യാപക പരീശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പുറത്താക്കപ്പെട്ടത് ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപക പരിശീലന കേന്ദ്രമെന്ന് നാക്ക് കണ്ടെത്തിയ സ്ഥാപനത്തിന്റെ തലവനെയാണ്. 2019 വരെ പദ്ധതി നിലനില്‍ക്കുമ്പോഴാണ് സുധീറിന് കാലവധി നീട്ടികൊടുക്കാതെ വിസി അപമാനിച്ച് പറഞ്ഞയച്ചത്.

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന് അദ്ദേഹം വിരോധമുളളവരോട് വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്നുവെന്നതാണ്. ആ ആരോപണത്തെ അരക്കിട്ട് ഉറപ്പിക്കുന്ന നിരവധി തെളിവുകളാണ് പീപ്പിളിന് ലഭിച്ചത്.

ഡോ. എസ്‌വി സുധീര്‍ സര്‍വ്വകലാശാലയുടെ അധ്യാപക പരീശീലനകേന്ദ്രമായ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഡയറക്ടറാണ്. കഴിഞ്ഞ ഏട്ട് വര്‍ഷ കാലമായി സ്ഥാപനത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുന്നു.

ഒരു മാസം മുന്‍പാണ് ഇദേഹത്തിന്റെ കാലാവധി അവസാനിച്ചത്. 2019 വരെ പദ്ധതി നിലവിലുണ്ടെന്നിരിക്കെ സ്വഭാവികമായും ഡോ.സുധീര്‍ തന്നെ സ്ഥാനത്ത് തുടരും എന്നാണ് പൊതുവില്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ജനുവരി ആദ്യവാരത്തോടെ മലയാളം അധ്യാപകനായി പ്രൊഫസര്‍ പദ്മറാവുവിന് HRDCയുടെ ചുമതല കൈമാറി വിസി ഉത്തരവ് ഇറക്കുകയായിരുന്നു.

ഒരു വര്‍ഷം കൂടി മാത്രമേ പദ്ധതി കാലാവധി നീണ്ട് നിള്‍ക്കു എന്നിരിക്കെ പ്രൊഫസറമാര്‍ ആരും ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യതയും ഇല്ല. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ നിലവാരം പരിശോധിച്ച UGC ഒന്നാം സ്ഥാനത്തേക്ക് കഴിഞ്ഞ ഏട്ട് വര്‍ഷമായി തുടര്‍ച്ചയായി തിരഞ്ഞെടുത്തത് കേരള സര്‍വ്വകലാശാലയെ ആണ്. അതിന്റെ ഖ്യാതിയുമായി നില്‍ക്കുന്ന ഘട്ടത്തിലാണ് സുധീറിനെ വിസി നല്ലൊരു വാക്ക് പോലും പറയാതെ അപമാനിച്ച് പറഞ്ഞയച്ചത്.

ഉത്തരവ് ഇറങ്ങിയ ശേഷമാണ് ഡോ. സുധീര്‍ പോലും താന്‍ മാറ്റപ്പെട്ട കാര്യം അറിയുന്നത്. 2014ല്‍ കേരള സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലര്‍ തസ്തികയിലേക്ക് പികെ രാധാകൃഷ്ണന് പ്രധാന വെല്ലുവിളി ഉയര്‍ത്തിയ ഉദ്യോഗാര്‍ത്ഥിയായിരുന്നു ഡോ.എസ് വി സുധീര്‍.

ഈഴവ സമുദായാംഗവും, ദീര്‍ഘകാലം വിവിധ എസ്എന്‍ കോളേജുകളുടെ പ്രിന്‍സിപ്പളുമായിരുന്ന എസ്‌വി സുധീറിന്റെ പേര് സജീവമായി പരിഗണക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പികെ രാധാകൃഷ്ണന്‍ വൈസ് ചാന്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

തനിക്ക് വെല്ലുവിളി ഉയര്‍ത്തിയ സ്വന്തം സമുദായംഗത്തെ വിരമിക്കാന്‍ ഒരു മാസം മുന്‍പ് വൈസ് ചാന്‍സിലര്‍ അപമാനിച്ച് പറഞ്ഞ് വിട്ടതില്‍ സര്‍വ്വകലാശാലയില്‍ പലരും എതിര്‍പ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News