സണ്ണി ലിയോണിനെയും ദീപികയെയും ‘കടത്തിവെട്ടി’ പ്രിയ; ചരിത്രം മാറ്റിയെഴുതി കട്ട ഫാന്‍സ്

അഡാര്‍ ലൗവിലെ പാട്ടിനിടയിലെ പ്രിയ വാര്യരുടെ ഭാവപ്രകടനങ്ങളാണ് അവളെ ആരാധകരുടെ ഓമനയാക്കിയത്.

‘പൊന്നു സാറെ, ഓള് തട്ടമിട്ടുകഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല’- തട്ടത്തിന്‍ മറയത്തിലെ ഈ ഡയലോഗ് ഇന്ന് പ്രിയ ചിരിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട എന്ന് മാറ്റിയെഴുതുകയാണ് കട്ട ഫാന്‍സ്.

പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിയ പ്രിയ മലയാള സിനിമയില്‍ പുതിയ ചരിത്രം തീര്‍ക്കുന്നത് കാത്തിരിക്കുകയാണ് സിനിമാ ലോകം.

ഇപ്പോഴിതാ, ആരാധകര്‍ക്ക് സന്തോഷമേകി മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സണ്ണി ലിയോണിനേക്കാളും ദീപിക പദുകോണിനേക്കാളും സൈബര്‍ ലോകം തെരഞ്ഞത് പ്രിയയെ ആണെന്നാണ് പുതിയ വാര്‍ത്തകള്‍.

ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിലും പ്രിയ മൂന്നാം സ്ഥാനം നേടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്.

അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.

ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്. പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ അയല്‍ രാജ്യങ്ങളിലും വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here