‘അഭിനയജീവിതം അവസാനിപ്പിക്കുന്നു’; ആരാധകരെ ഞെട്ടിച്ച് പ്രഖ്യാപനവുമായി കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നതോടെ, അഭിനയജീവിതം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി നടന്‍ കമല്‍ഹാസന്‍

തമിഴ് ജനതക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും കമല്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ താന്‍ അഭിനയജീവിതം അവസാനിപ്പിക്കുകയാണെന്നും കമല്‍ പറഞ്ഞു.

‘റിലീസിനൊരുങ്ങുന്ന രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി എനിക്ക് സിനിമകള്‍ ഉണ്ടാകില്ല. സത്യസന്ധമായി ജീവിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്‌തേ കഴിയൂ.’-ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

സിനിമയില്‍ നിന്ന് ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും കമല്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here