കൃഷി നാശം തടയാന്‍ ഒരു കര്‍ഷകന് എന്തൊക്കെ വിദ്യകള്‍ പ്രയോഗിക്കാം? ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ബണ്ഡാ കിണ്ടി പില്ല ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ കണ്ടെത്തിയ വിദ്യ ഇപ്പോള്‍ രാജ്യത്ത് തന്നെ ചര്‍ച്ചയായിരിക്കുകായാണ്.
ആളുകളുടെ ‘കണ്ണുദോഷം’ മൂലം വിളകള്‍ നശിക്കുന്നത് തടയാന്‍ ഈ കര്‍ഷകന്‍ ആശ്രയിച്ചിരിക്കുന്നത് ബോളിവുഡിലെ ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിനെയാണ്. സണ്ണിയുടെ ബിക്കിനി ചിത്രമാണ് ഇപ്പോള്‍ ഈ കര്‍ഷകന്റെ വിളകളെ കണ്ണുദോഷത്തില്‍ നിന്ന് സംരക്ഷിക്കുന്നത്.
10 ഏക്കറോളം പാടത്തില്‍ ക്വാളിഫ്‌ളവര്‍, ക്യാബേജ് തുടങ്ങിയവയാണ് എ ചെഞ്ചുറെഡ്ഡി എന്ന കര്‍ഷകന്‍ കൃഷിചെയ്യുന്നത്. മികച്ച വിളവാണ് കൃഷിക്കാരന് ലഭിക്കുന്നത്. എന്നാല്‍ ഗ്രാമവാസികളും വഴിയാത്രക്കാരും വിളഞ്ഞുകിടക്കുന്ന കൃഷിയിടത്തിലേക്ക് കൊതിയോടെ നോക്കുന്നത് ചെഞ്ചുറെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇതേത്തുടര്‍ന്നാണ് ഗ്രാമീണരുടെയും വഴിപോക്കരുടെയും ശ്രദ്ധ മാറ്റാനുള്ള മാര്‍ഗത്തെക്കുറിച്ച് ചെഞ്ചുറെഡ്ഡി ആലോചിച്ചത്.
ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനി ചിത്രം സ്ഥാപിക്കുന്നത് അങ്ങനെയാണ്. തെലുങ്കില്‍ ‘തന്നോട് അസൂയ തോന്നരുത്’ എന്ന വാചകത്തോടെയാണ് ഫ് ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
ഫ് ളക്‌സ് തന്ത്രം ഫലിച്ചെന്നും ഇപ്പോള്‍ ഗ്രാമീണരുടെ ശ്രദ്ധ സണ്ണി ലിയോണിന്റെ ചിത്രത്തിലേക്കാണെന്നും കൃഷിക്കാരന്‍ പറയുന്നു. ഇതോടെ വിളകള്‍ കണ്ണുദോഷത്തില്‍ നിന്നും രക്ഷപ്പെട്ടെന്നും, ഇത്തവണ മികച്ച വിളവ് ലഭിച്ചെന്നും ചെഞ്ചുറെഡ്ഡി പറഞ്ഞു.
കുറേ വര്‍ഷങ്ങളായി കൃഷിയില്‍ നിന്നുള്ള വിളവ് വളരെ മോശമായിരുന്നു. ഇത് ഗ്രാമവാസികളുടെ കണ്ണുദോഷം മൂലമാണെന്നായിരുന്നു കൃഷിക്കാരന്‍ വിശ്വസിച്ചത്.
ആന്ധ്രയിലെ ഗ്രാമ പ്രദേശങ്ങളില്‍ കണ്ണുദോഷം കിട്ടാതിരിക്കാനായി കര്‍ഷകര്‍ പാടശേഖരങ്ങളില്‍ ബൊമ്മലു (നോക്കുകുത്തി) നാട്ടുന്നത് പതിവാണ്. എന്നാല്‍ ഒരു സിനിമാതാരത്തിന്റെ ഫ് ളക്‌സ്് വയ്ക്കുന്നത് ഇതാദ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here