‘മാണിക്യമലരായ പൂവി’യുടെ സ്വീകാര്യത ആര്‍എസ്എസിനുള്ള മറുപടിയാണെന്ന് ജിഗ്‌നേഷ് മേവാനി; വെറുക്കാനല്ല, സ്‌നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചു

പ്രണയദിനാഘോഷങ്ങള്‍ക്കെതിരായ ആര്‍എസ്എസ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയെന്ന് ജിഗ്‌നേഷ് മേവാനി എംഎല്‍എ.

ഗാനം വൈറലാക്കിയതോടെ വെറുക്കാനല്ല, സ്‌നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചെന്നും മേവാനി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഗാനം ഷെയര്‍ ചെയ്ത മേവാനി, എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍ നേരുകയും ചെയ്തു.

ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്.

പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ അയല്‍ രാജ്യങ്ങളിലും വാര്‍ത്തയായിരുന്നു. പ്രിയ വാര്യരുടെ ഭാവപ്രകടനങ്ങളാണ് അവളെ ആരാധകരുടെ ഓമനയാക്കിയത്.

‘പൊന്നു സാറെ, ഓള് തട്ടമിട്ടുകഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല’- തട്ടത്തിന്‍ മറയത്തിലെ ഈ ഡയലോഗ് ഇന്ന് പ്രിയ ചിരിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട എന്ന് മാറ്റിയെഴുതുകയാണ് കട്ട ഫാന്‍സ്.

പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിയ പ്രിയ മലയാള സിനിമയില്‍ പുതിയ ചരിത്രം തീര്‍ക്കുന്നത് കാത്തിരിക്കുകയാണ് സിനിമാ ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News