പ്രിയയ്ക്ക് ലഭിച്ച സ്വീകാര്യതയില്‍ അസൂയയുണ്ടോ?; ചെക്കന്റെ മറുപടി ഇതാ

ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്.

‘പൊന്നു സാറെ, ഓള് തട്ടമിട്ടുകഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല’- തട്ടത്തിന്‍ മറയത്തിലെ ഈ ഡയലോഗ് ഇന്ന് പ്രിയ ചിരിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട എന്ന് മാറ്റിയെഴുതുകയാണ് കട്ട ഫാന്‍സ്.

കണ്ണിറുക്കി പുരികം പൊക്കിയ പെണ്ണ് മാത്രമല്ല, അവളെ നോക്കി വീഴ്ത്താന്‍ നോക്കിയ ചെക്കനായ റോഷനും ആരാധകരുണ്ട്. പെണ്‍കുട്ടികള്‍ ഒന്നടങ്കം നോക്കിയതും നെഞ്ചിലേറ്റിയതും അവന്റെ പുഞ്ചിരിയാണ്.

ഇപ്പോഴിതാ, പ്രിയയ്ക്ക് ലഭിച്ച സ്വീകാര്യതയില്‍ റോഷന്‍ മറുപടി പറയുന്നു:

റോഷന്‍ പറയുന്നത് ഇങ്ങനെ: ”നാഷണല്‍ ക്രഷ് ഓഫ് ഇന്ത്യ എന്നു പോലും പ്രിയയെ കുറിച്ച് റിപ്പോര്‍ട്ട് വന്നത് കണ്ടു. കൂടെ അഭിനയിച്ച് ഒരാള്‍ ഇത്രയും ഹിറ്റായത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്.”

”എന്നാല്‍ പ്രിയയ്ക്ക് കിട്ടിയ ഹൈപ്പ് റോഷന് കിട്ടീലേ അതില്‍ സങ്കടമുണ്ടോ അസൂയയുണ്ടോ എന്ന് ചോദിക്കുന്നവരോട് ഇല്ല എന്ന് തന്നെയാണ് എന്റെ മറുപടി. ഒന്നുല്ലേലും ആ കണ്ണിറുക്കുകാരി, അവളെന്റെ ഹീറോയിനല്ലേ.”

പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിയ പ്രിയയും വീഴ്ത്താന്‍ നോക്കിയ ചെക്കന്‍ റോഷനും മലയാള സിനിമയില്‍ പുതിയ ചരിത്രം തീര്‍ക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here