‘കണ്ണിറുക്കി പുരികം പൊക്കിയതിന് കേസ്’; ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ്: ഒരു അഡാര്‍ ലൗ സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫലക്‌നുമ പൊലീസ് കേസെടുത്തത്.

ഗാനം പ്രവാചകന്‍ മുഹമ്മദ് നബിയേയും അദ്ദേഹത്തിന്റെ ഭാര്യ ഖദീജ ബീവിയേയും അപമാനിക്കുന്നതാണെന്നാണ് ഇവരുടെ വാദം. സെക്ഷന്‍ 295 എ പ്രകാരമാണ് കേസ്.

മുഹമ്മദ് അബ്ദുള്‍ മുഖീത് ഖാന്‍ എന്നയാളും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ് പരാതി നല്‍കിയതെന്ന് ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. സത്യനാരായണ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മാണിക്യമലരായ പൂവിയെന്ന ഗാനം പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News