വര്‍ഗീയ കലാപം സൃഷ്ടിച്ച് വോട്ടു പിടിക്കാന്‍ ബിജെപി നീക്കം; സംഘപരിവാറിന്റെ രഥയാത്രക്കെതിരെ സിപിഐഎം

ദില്ലി: സംഘപരിവാര്‍ നടത്തുന്ന രാം രാജ് രഥയാത്രക്കെതിരെ സിപിഐഎം രംഗത്ത്.

വര്‍ഗീയ ധ്രൂവീകരണവും, വര്‍ഗീയ കലാപങ്ങളും നടത്തി വോട്ട് പിടിക്കുകയാണ് യാത്രയിലൂടെ ബിജെപി ലക്ഷ്യമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

മതേതരത്വം സംരക്ഷിക്കപ്പെടണമെന്നും, ക്രമസമാധാനം ഉറപ്പ് വരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോടും, യാത്ര കടന്നു പോകുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോടും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച രഥയാത്ര മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാക എന്നീ ബിജെപി സംസ്ഥാനങ്ങളിലൂടെ കേരളത്തിലെത്തും. പിന്നീട് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News