കരുത്ത് കാട്ടി ക്രിസ്റ്റ്യാനോ; പിടിച്ചു നില്‍ക്കാനാകാതെ നെയ്മര്‍; ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയലിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം.ഒന്നിനെതിരെ 3ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ തകര്‍ത്തത്.റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് റയലിന്‍റെ മിന്നും ജയം.സ്പാനിഷ് ലീഗില്‍ പതറുന്ന റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ നടത്തിയത് തകര്‍പ്പന്‍ തിരിച്ചുവരവാണ്.

മാന്‍ഡ്രിഡിന്‍റെ തട്ടകത്തില്‍ വമ്പന്‍ നിരയുമായെത്തിയ പിഎസ്ജി സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നിലംപരിശാകുകയായിരുന്നു .

റയല്‍ പൊന്നും വിലപറഞ്ഞ നെയ്മറും ഡിമരിയയും ഡാനി അല്‍വ്സും പൊരുതി നിന്നെങ്കിലും ക്രിസ്ത്യോനോയെന്ന മാന്ത്രികനു മുന്നില്‍ പിഎസ്ജിക്ക് മറുപടിയില്ലായിരുന്നു.ആദ്യ ഗോളടിച്ച് പി എസ്ജി ലീട് നേടിയതിനുശേഷമായിരുന്നു റയലിന്‍റെയും ക്രിസ്റ്റോനോയുടേയും തകര്‍പ്പന്‍ കളി ലോകം കണ്ടത്.

ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യനോ നിറഞ്ഞ് നിന്നപ്പോള്‍ 3ഗോളുകളാണ് ഫ്രഞ്ചുകാരുടെ വലയില്‍ കയറിയത്.45മിനിട്ടില്‍ റെണാള്‍ഡേ മറുപടി ഗോള്‍ കണ്ടെത്തിയപ്പോള്‍ റയല്‍ പിഎസ്ജിയോട് സമനിലപിടിച്ചു 83മിനുട്ടില്‍ വീണ്ടും റെണാള്‍ഡേയുടെ കാലില്‍ നിന്ന് രണ്ടാം ഗോളും പിറന്നപ്പോള്‍ റയല്‍ ലീഡുയര്‍ത്തി.

87മിനുട്ടില്‍ മാര്‍സിലോ മൂന്നാംഗോള്‍നേടിയപ്പോള്‍ റയല്‍ അവിടെ വിജയം ഉറപ്പിച്ചു.എന്നാല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോയ്ക് ഇന്നലെ റെക്കോഡുകളുടെ ദിനമായിരുന്നു.ചാമ്പ്യൻസ്‌ ലീഗിൽ ഒരു ക്ലബിനു വേണ്ടി മാത്രം 100 ഗോളുകൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ .

ഏഴു ചാമ്പ്യൻസ്ലീഗ് സീസണുകളിൽ 10ൽ അധികം ഗോളുകൾ നേടുന്ന ആദ്യ താരവും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഏഴു മത്സരങ്ങളിൽ ഗോൾ കണ്ടെത്തിയ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി.അണിയറയില്‍ പി‍ഴവില്ലാതെ തന്ത്രങ്ങളൊരുക്കിയ സിഡാന്‍റെ വിജയം കൂടിയാണ് ഇന്നലെ മൈതാനത്ത് കണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News