വിചിത്ര പ്രതികാരനടപടിയുമായി കേരള വിസി; പമ്പ് സെറ്റ് കാണാതെ പോയതിന്റെ പേരില്‍ കെമിസ്ട്രി അധ്യാപകനെ വര്‍ഷങ്ങളായി വേട്ടയാടുന്നു; പീപ്പിള്‍ അന്വേഷണ പരമ്പര തുടരുന്നു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ പ്രതികാരനടപടിയുടെ മറ്റൊരു ഉദാഹരണമാണ് മുന്‍ അധ്യാപകനായ ഡോ.മുരളീധരകുറുപ്പ്.

വിരമിക്കാന്‍ അഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെമിസ്ട്രി ലാബിലെ ഒരു പമ്പ് സെറ്റ് കാണാതെ പോയതിന്റെ പേരിലാണ് മുരളീധര കുറുപ്പിനെ വിസി സസ്‌പെന്‍ഡ് ചെയ്യുന്നത്.

കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചിട്ട് പോലും രണ്ട് വര്‍ഷം പെന്‍ഷന്‍ പോലും തരാതെ തന്നെ പീഡിപ്പിച്ചതായി മുരളീധരക്കുറുപ്പ് പീപ്പിളിനോട് വെളിപ്പെടുത്തി.

വിരമിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ കെമിസ്ട്രി ലാബിലെ ഒരു പബ് സെറ്റ് കാണാതെ പോയതിന്റെ പേരില്‍ സര്‍വ്വീസ് ജീവിതത്തിന്റെ അവസാനകാലം തീ തിന്ന് ജീവിച്ച ചരിത്രമുണ്ട് ഡോ.മുരളീധരകുറുപ്പ് എന്ന പഴയ അധ്യാപകന്.

തന്റെതല്ലാത്ത തെറ്റ് കൊണ്ട് സര്‍വ്വീസ് ജീവിതം അവസാനിക്കാന്‍ ദിവസം മുന്‍പ് വൈസ് ചാന്‍സിലര്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു.

തെറ്റ് പറ്റിയത് തനിക്കല്ലെന്ന് ഉറപ്പുളളത് കൊണ്ട് അദ്ദേഹം ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സംമ്പാധിച്ചു. വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അധ്യാപകനായി തിരിച്ച് കയറി, കരഞ്ഞ് കൊണ്ട് കേരള സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ചു.

30ലേറെ പിഎച്ച്ഡി പ്രബന്ധങ്ങളും, 80ലേറെ പുസ്തകങ്ങളുടെ രചയിതാവുമായ ഡോ.മുരളീധരകുറുപ്പ് സമര്‍ത്ഥനായ അധ്യാപകന്‍ മാത്രമായിരുന്നില്ല. വൈദ്യ ശാസ്ത്രരംഗത്ത് നിര്‍ണായകമായ ചില ഗവേഷണങ്ങള്‍ കണ്ടെത്തിയ വ്യക്തി കൂടിയായിരുന്നു. എന്നാല്‍ അതൊന്നും വൈസ് ചാന്‍സിലറുടെ നിര്‍ദയമായ തീരുമാനത്തെ സ്വാധീനിച്ചില്ല.

മുരളീധരകുറുപ്പിനോടുളള വൈസ് ചാന്‍സിലറുടെ വ്യക്തി വിരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഇരുവരും എംജി യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തിലെ സഹപ്രവര്‍ത്തകരായിരുന്നു. 90കളില്‍ നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ അധ്യാപക മണ്ഡലത്തിലേക്ക് ഇരുവരും പരസ്പരം ഏറ്റുമുട്ടി.

വലിയ ഭൂരിപക്ഷത്തില്‍ മുരളീധരകുറുപ്പ് ജയിച്ചപ്പോള്‍ കഷ്ടിച്ചാണ് പികെ രാധാകൃഷ്ണന്‍ സെനറ്റിലേക്ക് കടന്ന് കൂടിയത്. അവിടം മുതലാണ് പികെ രാധാകൃഷ്ണന് തന്നോട് വിരോധം തോന്നി തുടങ്ങിയതെന്ന് മുരളീധരകുറുപ്പ് ഓര്‍ക്കുന്നു. കാലക്രമത്തില്‍ കേരള സര്‍വ്വകലാശാലയിലെ അധ്യാപകനായി തീര്‍ന്ന മുരളീധരകുറുപ്പ് പഴയ വിരോധം വിസിക്ക് തന്നൊട് ഇപ്പോഴും ഉണ്ടെന്ന് തിരിച്ചറിഞ്ഞത് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ മാത്രമാണ്.

കോടതിയില്‍ പോയി അനുകൂലവിധി സമ്പാദിച്ചിട്ട് പോലും ജീവനാംശമായി ലഭിക്കേണ്ട എല്ലാ അനുകൂല്യങ്ങളും പിടിച്ച് വെച്ച് വിരമിച്ച ശേഷവും രണ്ട് വര്‍ഷം തന്നെ വിസി വേട്ടയാടിയെന്നും അദ്ദേഹം പീപ്പിളിനോട് പറഞ്ഞു.

33 വര്‍ഷത്തിലേറെ കാലം വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാര്‍ഗദീപമായി നിന്ന മുരളീധരകുറുപ്പിന്റെ ജീവിതത്തില്‍ തലങ്ങും വിലങ്ങും ചുവന്ന മഷി രേഖപെടുത്തി ഉപദ്രവിച്ചത് നിസാരമായ സൗന്ദര്യ പിണക്കത്തിന്റെ പേരിലാണ്. വൈസ് ചാന്‍ലറെ പോലെ ഉന്നതമായ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും യോജിച്ച പ്രവൃത്തിയല്ല പികെ രാധാകൃഷ്ണനില്‍ നിന്ന് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News