പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; പത്തുജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രമുഖ വ്യവസായിക്കെതിരെ സിബിഐ കേസെടുത്തു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയിലെ കോടികളുടെ തട്ടിപ്പിന് കൂട്ട് നിന്ന 10 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പടെയുള്ളവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസമാണ് 11,505 കോടി രൂപയുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്.

അതേസമയം, കോടികളുടെ തിരിമറി നടത്തിയതായി പറയപ്പെടുന്ന പ്രമുഖ ആഭരണ ബിസിനസുകാരന്‍ നിരവ് മോദിക്കെതിരെ സിബിഐ കേസെടുത്തു.

അനധികൃത ഇടപാടുകള്‍ വഴി 177 കോടി ഡോളര്‍ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയ വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ബ്രാഡി ഹൗസ് ശാഖയിലെ ഗോകുല്‍നാഥ് ഷെട്ടി, ഹനുമന്ത കാരാട്ട് എന്നീ ജീവനക്കാരുടെ സഹായത്തോടെ നിരവ് മോദി, നിഷാല്‍ മോദി, അമി നിരവ് മോദി, മേഹുല്‍ ചിനുബായി ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ ഈ പണം വിദേശത്ത് വച്ച് പിന്‍വലിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ ഇന്നലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി മൂല്യം ആറു ശതമാനത്തോളം ഇടിഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like