നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം

സംസ്ഥാനത്ത് നാളെ മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം.

സര്‍ക്കാര്‍ മുന്നോട്ടുവച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണന്നും നിലവിലെ നിരക്ക് വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍.

നിലവിലെ വില വര്‍ധനവ് അപര്യാപ്തമാണെന്നും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ മുതല്‍ ബസ് സമരം നടത്തുന്നത്.നിലവില്‍ 8 രൂപയാക്കി നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News