കുഞ്ഞാലി മരയ്ക്കാരായി മമ്മൂക്കയും ലാലേട്ടനും

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനാക്കിയുള്ള കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും ജൂലെെ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടി, സംവിധായകന്‍ സന്തോഷ് ശിവന്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍, തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് എടുത്ത സെല്‍ഫി സഹിതമാണ് ഷാജി നടേശന്റെ പ്രഖ്യാപനം.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗായകന്‍ എംജി ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ഞങ്ങളുടെ പുതിയ ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ആരംഭിക്കും. ഞങ്ങളെ അനുഗ്രഹിക്കുക. നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു.’ എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്.

നേരത്തേ, ഒരേസമയമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കുഞ്ഞാലിമരയ്ക്കാര്‍ പ്രഖ്യാപിച്ചത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ കുഞ്ഞാലിമരയ്ക്കാറില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News