കോടികളുമായി രാജ്യംവിട്ട നീരവ് മോദിയ്ക്ക് നരേന്ദ്രമോദിയുമായി അടുത്തബന്ധം; ദൃശ്യങ്ങള്‍ പുറത്ത്; മോദി മറുപടി പറയണമെന്ന് സീതാറാം യെച്ചൂരി

ദില്ലി: 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം.

തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഒരാഴ്ച്ച മുമ്പ് ദാവോസിലെ വ്യവസായ സംഗമത്തില്‍ നീരവ് മോദി പ്രധാനമന്ത്രിയ്‌ക്കൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിജയ് മല്യ രാജ്യം വിട്ടതിന് പിന്നാലെ പതിനൊന്നായിരം കോടിയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയ്ക്ക് കേന്ദ്ര സര്‍ക്കരിന്റെ സഹായം ലഭിച്ചിരുന്നുവെന്നോയെന്ന് സംശയിക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.

ജനുവരി 31ന് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ പരാതി നല്‍കുന്നതിന് ഒരാഴ്ച്ച മുമ്പ് 23 മുതല്‍ 26 വരെ നീരവ് മോദി ദാവോസിലെ വ്യവസായ സംഗമത്തില്‍ മോദിയ്‌ക്കൊപ്പം പങ്കെടുത്ത ചിത്രങ്ങള്‍ സീതാറാം യെച്ചൂരി ട്വിറ്റ് ചെയ്തു. ഇക്കാര്യത്തില്‍ മോദി മറുപടി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായി എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പുകാരനെ അവതരിപ്പിച്ചത്. രണ്ടാം നിരയില്‍ നീരവ് മോദിയ്ക്ക് സമീപം നില്‍ക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ രജനീഷ് കുമാര്‍. എസ്ബിടിയും പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ജാമ്യ പ്രകാരം നീരവ് മോദിയ്ക്ക് വായ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനൊപ്പം നീരവ് മോദി ദാവോസില്‍ പങ്കെടുക്കുന്ന സമയത്ത് തന്നെ പഞ്ചാബ് ബാങ്ക് ഈ വ്യവസായുടെ തട്ടിപ്പ് മനസിലാക്കിയിരുന്നു. അതായത് ജനുവരി 16ന് ബാങ്ക് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി. ജനുവരി 31 പരാതി നല്‍കി. എന്നാല്‍ പരാതി ലഭിച്ച ആദായ നികുതി വകുപ്പും സിബിഐയും പതിനഞ്ച് ദിവസത്തോളം ദുരൂഹമായി പരാതി മൂടി വച്ചു.

ഒരു നടപടിയും കൈകൊണ്ടില്ല. കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വന്നതോടെ, ഇന്ന് നീരവ് മോദിയുടെ വ്യവസായ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. അന്വേഷണ ഏജന്‍സികള്‍ മൗനം പാലിച്ച പതിനഞ്ച് ദിവസം കൊണ്ട് നീരവ് മോദി രാജ്യം വിട്ടു. 2016ലെ വ്യവസായ സംഗമത്തില്‍ ധനകാര്യമന്ത്രി അരുണ്‍ ജറ്റ്‌ലിക്കൊപ്പവും നീരവ് മോദി ദാവോസിലെത്തിയിരുന്നു.

2016 ജൂലൈ 26ന് നീരവ് മോദിയുടെ തട്ടിപ്പ് വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണ ഏജന്‍സികള്‍ കൈമാറിയിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.രാജ്യത്തെ കൊള്ളയടിക്കാന്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യുക അല്ലെങ്കില്‍ ദാവോസില്‍ മോദിക്കൊപ്പം പങ്കെടുക്കുക എന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News