മരിച്ച മകനില്‍നിന്നും അമ്മയ്ക്ക് ലഭിച്ചത് ഇരട്ടക്കണ്‍മണികളെ; സംഭവം ഇങ്ങനെ

കേള്‍ക്കുമ്പോള്‍  അവിശ്വസനീയം. പക്ഷേ സത്യമാണ്. പൂനെ സ്വദേശിയായ പ്രതമേഷ് പാട്ടില്‍ ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. കാന്‍സറിന്‍റെ അവസാന ഘട്ടത്തിലായിരുന്നു പ്രതമേഷില്‍ രോഗം തിരിച്ചറിഞ്ഞത്.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ മിടുക്കനായ പ്രതമേഷിനെ നഷ്ടപ്പെടുന്നത് അമ്മ രാജശ്രീ പാട്ടീലിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. പ്രതമേഷിന്റെ മരണം അമ്മ അതിജീവിക്കുമോയെന്ന സംശയം ഉണ്ടായപ്പോളാണ് ആശുപത്രി അധികൃതര്‍ ഒരു മാര്‍ഗം മുന്നോട്ട് വയ്ക്കുന്നത്.

മകന്റെ ബീജം സൂക്ഷിച്ചുവക്കുക. ഇതിനെ തുടര്‍ന്നാണ് പ്രതമേഷിന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ച് വക്കുന്നത്. വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. ഒരാണും ഒരു പെണ്ണും.
ആണ്‍കുട്ടിക്ക് മകന്റെ പേര് തന്നെയാണ് രാജശ്രീ നല്‍കിയത്. പെണ്‍കുട്ടിയ്ക്ക് പ്രീഷയെന്നും.

രാജശ്രീക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്. പ്രതീഷ. സഹോദരന്റെ മരണത്തോടെ വിഷാദത്തിന് അടിപ്പെട്ടുപോയിരുന്ന പ്രതിഷയും ഇരട്ടക്കുട്ടികളുടെ വരവോടെ ഏറെ സന്തോഷത്തിലാണ്. ഐവിഎഫ് മാര്‍ഗത്തിലൂടെയാണ് മകന്റെ മരണത്തിന് രണ്ട് വര്‍ഷത്തിന് ശേഷം മകന്റെ ഇരട്ടക്കുട്ടികളെ രാജശ്രീയ്ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here