കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളുമായി റെഡ്മി ഫോറിന്റെ പിന്‍ഗാമി

റെഡ്മി 5ന്റെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളും വിലയും കണ്ട് കണ്ണഞ്ചിപ്പോയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ ആരാധാകര്‍. ലോഞ്ചിങ്ങില്‍ തന്നെ ആരാധാകരുടെ മനം കവര്‍ന്നിരിക്കുകയാണ് റെഡ് മീ 5.

3 ജി.ബി റാം 32 ജി.ബി ഇന്‍േറണല്‍ മോഡലിന് വെറും 9999 രൂപയും. 4 ജി.ബി 64 ജി.ബി വേരിയന്റിന് 11999 രൂപയുമാണ്. റെഡ് മി 4ന്റെ എല്ലാ പോരായ്മകളും പരിഹരിച്ചാണ് റെഡ്മി 5 പുറത്തിറക്കിയതെന്നാണ് കമ്പനിയുടെ അവകാശ വാദം. മുന്‍ മോഡലുകളേക്കാള്‍ നല്ല ചിത്രങ്ങള്‍ നല്‍കാന്‍ റെഡ്മി 5ന് സാധിക്കുമെന്ന ഉറപ്പാണ് കമ്പനി ആരാധകര്‍ക്ക് നല്‍കുന്നത്.

5.99 ഇഞ്ച് വലിപ്പമുള്ള 18:9 സ്‌ക്രീന്‍ റേഷ്യോയോട് കൂടിയ ബേസല്‍ ലെസ് ഡിസ്‌പ്ലേയാണ് റെഡ്മി 5നുള്ളത്. ഇത് നോട്ട് 4ന്റെ ഡിസ്‌പ്ലേയ്ക്കുള്ള പോരായ്മകള്‍ക്കുള്ള പരിഹാരമാകും. സ്‌നാപ്ഡ്രാഗണ്‍ 625 പ്രെസസറാണ് മറ്റൊരു പ്രത്യേകത. ഇത് മികച്ചതും വേഗതയുമാര്‍ന്ന പെര്‍ഫോമന്‍സ് നല്‍കും.

2 ദിവസം നീണ്ടു നില്‍ക്കുന്ന 4000 എംഎഎച്ച് ബാറ്ററിയും റെഡ് മി നോട്ട് 5 ന്റെ സവിശേഷതയായി അവതരിപ്പിക്കപ്പെടുന്നു. ഏതായാലും റെഡ് മി 5 ആരാധകരെയും വിപണിയെയും കീഴടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here