ബസ് ടൂര്‍ പദ്ധതി; വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി കെടിഡിസിയുടെ ആഡംബര ബസുകള്‍ നിരത്തിലിറങ്ങി

ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസിയുടെ ആഡംബര ബസുകള്‍ നിരത്തിലിറങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്ന് ആഡംബര ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ബസ് ടൂര്‍ പദ്ധതി ആരംഭിക്കുന്നത്. യുവതീ-യുവാക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് പദ്ധതി.

ഗ്ലോറിയസ് തിരുവനന്തപുരം, മെസ്മറൈസിങ് കന്യാകുമാരി, റിഫ്രഷിങ് പൊന്മുടി, സ്പ്‌ളെന്‍ഡിഡ് കൊച്ചി, അള്‍ട്ടിമേറ്റ് കൊച്ചി എന്നിങ്ങനെ ആകര്‍ഷണീയമായ അഞ്ചു വിനോദ സഞ്ചാര യാത്രകള്‍ക്കാണ് ബസ് ടൂര്‍ പദ്ധതിയിലൂടെ തുടക്കമായത്. ഇതിനായി മൂന്ന് ആഡംബര വോള്‍വോ ബസുകളാണ് KTDC  ബസ് ടൂര്‍ പദ്ധതിയുടെ ഭാഗമായി നിരത്തിലിറക്കിയത്.

ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബസ്സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി എത്രയും വേഗത്തില്‍ ബസ് ടൂര്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കും. ബസ് ടൂര്‍ പദ്ധതി വലിയ തോതില്‍ യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

ഒരാള്‍ക്ക്, തിരുവനന്തപുരം ടൂറിന് 899 രൂപയും തിരുവനന്തപുരം-കന്യാകുമാരി യാത്രയ്ക്ക് 1500 രൂപയുമാണ് നിരക്ക്. റിഫ്രഷിംഗ് പൊന്മുടി എന്ന പാക്കേജില്‍ കെടിഡിസിയുടെ ഹോട്ടലായ പൊന്മുടി ഗോള്‍ഡന്‍ പീക്കില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 2655രൂപയാണ് പൊന്മുടി പാക്കേജിന് ഈടാക്കുക. ബോള്‍ഗാട്ടി പാലസ് ടൂറിനും അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍ പാക്കേജിനും 1000 രൂപ വീതമാണ് ചാര്‍ജ്. 24 സീറ്റുകളുള്ള ലക്ഷ്വറി ബസുകളില്‍ പരിശീലനം ലഭിച്ച ഗൈഡുകള്‍ ഉണ്ട്.

സന്ദര്‍ശന സ്ഥലങ്ങളെപ്പറ്റി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിവരിക്കുന്ന ആധുനിക സംവിധാനവും ബസ്സില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News