
കണ്ണൂര്‍ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ പി വി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. തളിപ്പറമ്പ് കരിമ്പം സ്വദേശിയില്‍ നിന്ന് 3000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
തളിപ്പറമ്പ് കരിമ്പം സ്വദേശിയില്‍ നിന്ന് ഇതിനു മുന്‍പും പി.വി വിനോദ് കുമാര്‍ കൈക്കൂലിയായി 4000 രൂപ വാങ്ങിയിരുന്നു. മാതാവിന്റെ സ്ഥലം സ്വന്തം പേരിലേക്ക് മാറ്റാന്‍ വേണ്ടിയാണ് കരിമ്പം സ്വദേശി തളിപ്പറമ്പ് രജിസ്ട്രാറെ സമീപിച്ചത്.
എന്നാല്‍ സബ് രജിസ്ട്രാര്‍ പല കാരണങ്ങള്‍ പറഞ്ഞ് ആവിശ്യക്കാരനെ ബുദ്ധിമുട്ടിക്കുകയായിരുന്നു. തുടര്‍ന്ന് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ കരിമ്പം സ്വദേശി വിജിലന്‍സില്‍ പരാതി പ്പെടുകയും വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഫിനാഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ സബ് രജിസ്ട്രാര്‍ക്ക് കൈമാറുകയും ചെയ്തു.
പി വി വിനോദ് കുമാര്‍ ഓഫീസിനുള്ളിലാണ് പണം സൂക്ഷിക്കാറ്. പണം സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് നിരോധിച്ച പഴയ നോട്ടുകളും വിജിലന്‍സ് കണ്ടെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനന്‍ സി ഐ മാരായ കെ.വി ബാബു, ജി ബാലചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്യത്തിലുള്ള പൊലീസുകാരാണ് വിനോദ് കുമാറിനെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here