കിതപ്പിനു ശേഷം ഓഹരി വിപണിയില്‍ ഉണര്‍വ്വ്

ഏറെ നാൾ തകർച്ചയുടെ പടുകുഴി താണ്ടിയ ശേഷം മുന്നേറി കരുത്ത്‌ കാണിച്ച്‌ ഓഹരി വിപണി. ബി.എസ്‌.ഇ. 247.70 പോയിന്റ്‌ മുന്നേറ്റമാണ് കുറിച്ചത്‌.

ഇപ്പോൽ 34388.74ൽ ആണ് വ്യാപാരം നടക്കുന്നത്‌. നിഫ്റ്റിയിലും ഈ കുതിപ്പ്‌ പ്രകടമാണ്. 77.25 പോയിന്റ്‌ കുതിച്ച്‌ 10575.80ൽ വിപണിയിൽ വ്യാപാരം നടത്തുകയാണ് ദേശീയ ഓഹരി സൂചിക.

ബാങ്ക്‌ എക്സ്‌,ഓട്ടോ, എനർജി,ഐടി,മെറ്റൽ തുടങ്ങി സർവ്വ മേഖലകളും ബി.എസ്‌.ഇ.യിൽ നേട്ടത്തിലാണ്. നിഫ്റ്റിയിലും ഇതേ മേഖലകൾ നേട്ടം കൊയ്യുമ്പോൾ ഫാർമ്മ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നത്‌.

അദാനി സ്പോർട്ട്സ്‌ എന്ന ഭീമൻ കമ്പനിയും നഷ്ടത്തിലാണ്. ഐ.സി.ഐ.സി.ഐ. ബാങ്കും യെസ്‌ ബാങ്കും വിപണിയിൽ സ്വാധീനം സൃഷ്ടിക്കാതെ നഷ്ടം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News