തട്ടിപ്പ് വീരന്‍ നിരവ് മോദിക്കൊപ്പം നരേന്ദ്രമോദി; വിശദീകരണവുമായി കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നിരവ് മോദിയുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. ദാവോസില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിനൊപ്പം നീരവ് ഉണ്ടായിരുന്നില്ല.

നീരവ് സ്വന്തം നിലക്കാണ് ദാവോസിലെത്തിയതെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. മോദിയും നിരവും തമ്മില്‍ കൂടിക്കാഴ്ച നടന്നെന്ന വാര്‍ത്തയും രവിശങ്കര്‍ പ്രസാദ് നിഷേധിച്ചു. ദാവോസില്‍ മോദിയും നീരവും തമ്മിലുള്ള ചിത്രം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പുറത്തുവിട്ടത്.

കേസില്‍ ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും നിരവ് മോദിയുടെ സ്വത്തുക്കളും പാസ്പോര്‍ട്ടും കണ്ടുകെട്ടുമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News